Wednesday 16 December 2020

പ്രേമ സംഗീതം

മറയുന്നതെന്തിനായ്‌
എന്നില്‍ നിന്നും ..
അറിയാതെ കാത്തൊരീ
സ്നേഹക്കൂടതില്‍ ..

മൗനമാം ഭാഷയില്‍
ഞാന്‍ മന്ത്രിച്ചിടും നേരം ..
അറിയാനായില്ലയോ
ഈ മൗനാനുരാഗം ?
മൂകമായ്‌ ഞാന്‍
മൂളിയ പ്രേമ സംഗീതം..
അറിയനാകില്ലയോ
ഇനിയൊരു നാളിലും ?

മൗനിയായ്‌
നിന്മുന്നിലണയും നേരം..
അകലങ്ങള്‍ തേടിയത്
നീ തന്നെയോ ?
നൊമ്പരങ്ങളാല്‍
തീര്‍ത്ത നിന്‍ ഹൃദയം
എനികായ്‌
നല്കിയിരുന്നെങ്കിലോ..

പകരമായ്
തന്നേനെ
ഞാന്‍

എന്നാത്മ നിര്‍വൃതികള്‍ ...
Chat Conversation End


Thursday 26 September 2013

അന്ന് രാത്രി

അന്ന് രാത്രി മദ്രസയിലെ പരിപാടികൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ സമയം ഒരുപാടായി ഞാനും കൂട്ടുകാരികളും വേഗത്തിൽ നടന്നടുത്തു.പാതിരാത്രി വീടുകളിൽ  പലരും ലൈറ്റ് അണച്ച് കഴിഞ്ഞു .പോസ്റ്റ്‌ ലൈറ്റുകൾ കത്തിയെരിയുന്നു .
                               
                                         പുളി  മരങ്ങളുടെ അടുത്ത് എത്തുമ്പോഴേക്കും കൂട്ടുകാരികളും പിരിഞ്ഞു അവരുടെ വീടുകളിലെത്തി. ഞാൻ തനിച്ചാണിപ്പോൾ യാത്ര മനസ്സിൽ  ചെറിയൊരു ഭയം എന്നെ അലട്ടി. പാതിരത്രിയുടെ കൂരിരുട്ടിനു ഭയാനകമായ അന്തരീക്ഷം  ഉണ്ടായിരുന്നു. കൂടെ ആരുമില്ല ആരെയും എവിടെയും കാണുനില്ല എനിക്ക് വേഗം വീട്ടിലെത്തുകയും വേണം എന്റെ മനസ്സ്  പതറിതുടങ്ങി. അപ്പോഴാണ്‌ എന്റെ ചെവിയിൽ  ആരൊക്കെയോ സംസാരിക്കുന്ന അലയൊലി കേട്ടത്  . എന്റെ മനസ്സിൽ  ചെറുതായി ആശ്വാസം കിട്ടി ഞാൻ ആ ശബ്ദത്തിന്റെ അടുതെത്തി നോക്കുമ്പോൾ എന്റെ മൂത്താപ്പാന്റെ മകൻ ഉമ്മറും കൂട്ടുകാരും അപ്പോഴാണ്‌ എനിക്ക് സമാധാനമായത്. കുറച്ചു ദൂരം ഉമ്മർ  എന്റെ കൂടെ വന്നു വീട്ടിലേക്കുള്ള ഇട വഴിയെത്തിയപ്പോൾ ഞാൻ തനിച്ചു പോകാം എന്ന് പറഞ്ഞു അവനെ തിരിച്ചയച്ചു.

                                    ഇടവഴിയിൽ ഉള്ള എല്ലാ വീടുകളിലും ലൈറ്റ് അണഞ്ഞിരികുന്നു 4 മത്തെ വീടാണ് എന്റെത് പോസ്റ്റിൽ ലൈറ്റ് കത്തുന്നുണ്ട് എന്റെ വീട്ടിലും  ലൈറ്റ് കത്തുന്നുണ്ട് എന്നെയും കാത്തു എന്റെ ഉമ്മ ഉറങ്ങാതിരികുന്നുണ്ട്  പക്ഷെ എനിക്ക് വീട്ടിലേക്കുള്ള അത്രയും ദൂരത്തെത്താൻ ഭയങ്കരമായ പേടി .രണ്ടും കല്പിച്ചു ഞാൻ മുന്നോട്ടു നടന്നു ഉമ്മറിനെ തിരിച്ചയച്ചതിൽ എനിക്കിപ്പോൾ സങ്കടം തോനി. 

                                               ഒരു വീടു കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ അടുത്തെത്തുമ്പോൾ എന്റെ പുറകിൽ ഒരാൾ നടന്നടുകുന്നു നടകുമ്പോൾ ചെരുപ്പിന്റെ ശബ്തമുണ്ട് പാതിരയല്ലേ ആരാണെന്ന് ഞാൻ തിരിഞ്ഞു നോക്കിയില്ല വല്ല പ്രേതവും ആണെങ്കിലോ എന്റെ പുറകെ വരുന്ന ആൾ വേഗത്തിൽ എന്റെ മുന്നേ കടന്നു പോയി നോക്കുമ്പോൾ അയൽകാരൻ ദീനാണ് അവൻ സൈതാലികാന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിപോയി എനിക്ക് സമാധാനമായി ഞാൻ അവനെ തന്നെ നോക്കി മുന്നോട്ടു നടന്നു ഒരു നിമിഷം സംഭവിച്ചത് ഭയാനകം ദീനിന്റെ രൂപം മാറി ഒരു കുട്ടി ശൈത്താൻ അതെന്റെ നേരെ പല്ലിറുക്കി നഖമുള്ള കൈകളുമായി കുതിച്ചു വരുന്നു ഒരു നിമിഷം ഞാനും പതറിപോയി അതെ നിമിഷത്തിൽ ദൈര്യവും കിട്ടി എന്റെ നേരെ വന്ന ശൈത്താന്റെ മുന്നിലേക്ക്‌ ഞാനും തിരിഞ്ഞു അതെ വേഗത്തിൽ ഒരിക്കലും പ്രേതീക്ഷികാത്ത എന്റെ ആക്രമണം ശൈത്താന്റെ ദൈര്യം ചോർത്തി  ആ ജീവി പേടിച്ചതുപോലെ  തിരിഞ്ഞോടി .എനിക്ക് സമാധാനമായി വീട്ടിലേക്കു തിരിഞ്ഞു നടന്നു. വേഗം എന്റെ ഉമ്മാന്റെൽ ഈ  വിവരം പറയാൻ ഞാൻ ധൃതി കൂട്ടി നടന്നില്ല വീടെത്തിയില്ല  ഞാൻ ഉണർന്നു. അതെ ഇതുവരെ നടന്നതെല്ലാം സ്വപ്നം മാത്രമായിരുന്നു. എനിക്ക് വല്ലാത്ത സന്തോഷം തോനി സ്വപ്നത്തിൽ ആണെങ്കിലും ഒരു ശൈത്താനെ നേരിൽ  കാണാൻ കഴിഞ്ഞല്ലോ...അതിലും വലിയ സന്തോഷം ആ ജീവിയെ   ഞാൻ തനിച്ചു ഓടിച്ചല്ലോ.......

Wednesday 25 September 2013

ഈവിള്‍ ഡെഡ്

ഞാന്‍ ഇന്നലെ ഈവിള്‍ ഡെഡ് കണ്ടു.
 രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല.
 ഉറങ്ങാന്‍ കിടന്നാല്‍ ഈവിള്‍ ഡെഡ് ലെ പ്രേദങ്ങള്‍ മാത്രം മുന്നില്‍ എങ്ങിനെ ഉറങ്ങും.
രാത്രി വൈകിയാലും ഞാന്‍ ഉറങ്ങി. 
പാതിരാത്രി കൃത്യം 2 മണി ആയിക്കാണും ഞാന്‍ നെട്ടി ഉണര്‍ന്നു.
 പുറത്തു നിന്നും നായ്ക്കള്‍ ഓളി ഇട്ടുകൊണ്ടിരുന്നു. ഞാന്‍ കിടു കിടാ വിറക്കാന്‍ തുടങ്ങി.
ഉറങ്ങാന്‍ കയിഞ്ഞില്ല.ഈ വീട്ടില്‍ ഞാന്‍ മാത്രം തനിച്ചാണെന്ന തോന്നല്‍.
ആ സമയം അടുത്ത റൂമില്‍ നിന്നും ആരോ ഉറകത്തില്‍ സംസാരിക്കുന്നു.
ആവൂ ആശ്വാസം.
പിന്നെ ഞാന്‍ ഒന്നും ആലോജിച്ചില്ല വീട്ടില്‍ ഞാന്‍ തനിച്ചല്ല എന്ന ആശ്വാസത്തില്‍ ഞാന്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി...

Sunday 18 November 2012

നിന്റെ ശബ്തം


നിന്‍റെ  ശബ്തം എന്റെ കാതുകളില്‍ എത്തുന്നു 
ഒരു പറ്റം തേനീച്ചകള്‍ എന്റെ ചെവിയില്‍ മുഴക്കുന്നതുപോലെ ...
ആ ശബ്തം  എന്റെ ഹൃദയത്തെ 
ഒരു നിമിഷം നിശബ്തമാക്കി....
നിശബ്തമായ് എന്റെ കണ്ണുകള്‍ 
നിറയാന്‍ തുടങ്ങി...
നീ എന്നെ വിട്ട് എത്രയോ 
അകലെ പൊയ് മറഞ്ഞു.....
ഒരു നിമിഷം നിന്നെ എനിക്കൊന്നു 
കാണുവാന്‍ കഴിഞ്ഞെങ്കില്‍ .....
നിന്റെ ശബ്തം എനിക്കൊന്നു 
മനം നിറഞ്ഞു കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍.....................
നിന്റെ മടിയില്‍ തല ചായിച്ചു 
എനിക്കൊന്നു കരയാന്‍ കഴിഞ്ഞെങ്കില്‍....................................... ...................................
....
....നദീറ ....

Sunday 8 January 2012

പ്രകൃതി

എനിക്കെന്നും പ്രകൃതിയുടെ പ്രതിഭാസം വളരെ ഇഷ്ട്ടമാണ്.കാടും, മലകളും, നദികളും, അരുവികളും, കടലും, ആകാശവും, എന്നും ഈ സ്ഥലങ്ങളിലൊക്കെ പോകാനാ എനികിഷ്ട്ടം.

എന്നിലെ എന്നെ

ഞാന്‍ കണ്ടു എന്നിലെ എന്നെ.
         ഞാന്‍ അറിഞ്ഞു അവളെ 
കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. 
        അവളുടെ ആഗ്രഹങ്ങള്‍ അറിഞ്ഞു .
       അവള്‍ എന്നും സ്വപ്ന ലോകത്തായിരുന്നു .
   അവള്‍ക്കു ദുരാഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വലിയ വലിയ ഒരിക്കലും നടക്കാത്ത കുറെ സ്വപ്‌നങ്ങള്‍ മാത്രം..........